പബ്ലിക് റിലേഷൻസ് (PR)
ബ്രാൻഡുകൾ, സംരംഭങ്ങൾ, പ്രസ്ഥാനങ്ങൾ, വ്യക്തികൾ എന്നിവയ്ക്ക് ഗുണനിലവാരമുള്ള പൊതുഇമേജ് സൃഷ്ടിക്കാനും പരിപാലിക്കാനും സഹായിക്കുന്ന തന്ത്രപ്രധാനമായ ആശയവിനിമയ പ്രക്രിയയാണ് PR. ഒരു മികച്ച PR വഴി മാധ്യമങ്ങൾ, നിക്ഷേപകർ, ഓഹരി ഉടമകൾ, ഉപഭോക്താക്കൾ എന്നിവരുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഏറ്റവും മികച്ച ഉപാധിയായി PR പ്രവർത്തിക്കുന്നു. പരസ്യം മാത്രമല്ല, PR-ന്റെ ലക്ഷ്യം Earned Media ഉപയോഗിച്ച് ക്രെഡിബിലിറ്റിയും, ഉപഭോക്തൃ ബന്ധങ്ങളും ശക്തമായി നിലനിർത്തുക എന്നത് കൂടിയാണ് . ഇതിലൂടെ ബ്രാൻഡിന്റെ സ്ഥായിയായ പ്രതിഷ്ഠ, വിശ്വാസ്യത, ബന്ധങ്ങൾ എന്നിവയെ നാം പ്രതിനിധാനം ചെയ്യുന്ന മാർക്കറ്റിൽ ശക്തിപ്പെടുത്തുന്നു.
PR-ന്റെ പ്രാധാന്യം എന്ത്?
ഇന്നത്തെ മത്സരാധിഷ്ഠിത വിപണിയിൽ നല്ല ഉൽപ്പന്നമോ സേവനമോ മാത്രം പര്യാപ്തമല്ല. ആളുകൾ അതിനെക്കുറിച്ച് അറിയുകയും വിശ്വസിക്കുകയും വേണം.
ചരിത്രത്തിലുടനീളം പരസ്യങ്ങളെക്കാൾ മാധ്യമ പ്രചാരണങ്ങളെയും (Propaganda ) വാമൊഴികളേയും ആളുകൾ അമിതമായി വിശ്വാസിക്കുന്നു . കേവലം പരസ്യങ്ങൾ ഒരു ബ്രാൻഡിന്റെ "സ്വന്തം വാക്കുകൾ" മാത്രമാണ്. എന്നാൽ മാധ്യമങ്ങളിലെ റിപ്പോർട്ടുകളോ വാമൊഴി പ്രചാരണമോ ഒരു "മൂന്നാം കണ്ണിന്റെ" സ്ഥിരീകരണമാണ് സാധ്യമാക്കുന്നത്. ഇതാണ് ക്രെഡിബിലിറ്റിയുടെ (വിശ്വാസ്യത) കാതൽ. നാം നൽകുന്ന ഏതൊരു പരസ്യത്തെയും ജനം കൃത്യമായി തിരിച്ചറിയുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം . അത് പരസ്യമാണെന്ന് തിരിച്ചറിയുന്ന ആദ്യഘട്ടത്തിൽ തന്നെ നമ്മുടെ ബ്രാന്റിന്റെ വിശ്വാസ്യതയും മിതമായി നഷ്ടപ്പെടുന്നുണ്ട് .
എന്തുകൊണ്ടാണ് മാധ്യമങ്ങളും വാമൊഴിയും കൂടുതൽ വിശ്വസനീയമാകുന്നത് ?
അനാലൈസിങ് ബയസ് ( Analyzing Bias )
പരസ്യങ്ങൾക്ക് പിന്നിൽ ഒരു ബ്രാൻഡിന്റെ നേരിട്ടുള്ള നിയന്ത്രണവും ലാഭാവശ്യവുമുണ്ട്. എന്നാൽ മാധ്യമങ്ങൾ അല്ലെങ്കിൽ ഒരു സാധാരണ ഉപഭോക്താവ് ഒരു ഉൽപ്പന്നത്തെക്കുറിച്ച് പറയുമ്പോൾ, അത് "ഒബ്ജക്ടീവ്" ആയി കണക്കാക്കപ്പെടുന്നു.
സോഷ്യൽ പ്രൂഫ് (Social Proof)
മനുഷ്യ സ്വഭാവം സാമൂഹ്യ പ്രമാണങ്ങളെ (Social Proof) ആശ്രയിക്കുന്നു. ഒരു ഉൽപ്പന്നം മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയോ സുഹൃത്തുക്കൾ ശുപാർശ ചെയ്യുകയോ ചെയ്താൽ, അത് "പരീക്ഷിച്ചതും വിജയിച്ചതും സുരക്ഷിതവുമാണ്" എന്ന വിശ്വസീനയമായ തോന്നൽ സ്വാഭാവികമായി ജനങ്ങളിൽ സൃഷ്ടിക്കുന്നു.
Earned Media
Earned Media എന്നത് നമുക്ക് സുപരിചിതമല്ല. പരസ്യങ്ങൾക്ക് പകരം മാധ്യമങ്ങൾ സ്വതന്ത്രമായി ഒരു ബ്രാൻഡിനെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത് ഒരു "സ്റ്റാമ്പ് ഓഫ് അപ്രൂവൽ" പോലെയാണ്. അത്തരം രീതിയെ Earned Media എന്ന് പറയാം . ഉദാഹരണത്തിന്, ഒരു പത്രത്തിൽ വന്ന ഒരു ലേഖനം ബ്രാൻഡിന്റെ ഗുണനിലവാരം സ്ഥിരീകരിക്കുന്നു.
മാധ്യമ പ്രചാരണം
ആപ്പിൾ: ഒരു പുതിയ ഐഫോൺ മോഡൽ വിളംബരം ചെയ്യുമ്പോൾ, ടെക് വെബ്സൈറ്റുകളിലും ന്യൂസ് ചാനലുകളിലും ലഭിക്കുന്ന റിപ്പോർട്ടുകൾ ജനങ്ങളെ നേരിട്ട് ആകർഷിക്കുന്നു. ഇത് ആപ്പിളിന്റെ സ്വന്തം പരസ്യത്തേക്കാൾ പതിന്മടങ്ങ് ഫലപ്രദമാണ്. ആപ്പിൾ എന്ന ലോകോത്തര ബ്രാന്റ് വളർന്നതും ഇത്തരം ആധുനിക മനഃശാസ്ത്ര പരസ്യതന്ത്രം അവംലംഭിച്ചായിരുന്നു എന്നത് നാം ഓർക്കണം. അത്തരം സമയത്ത് തന്നെ ലോകത്തിന്റെ വിവിധ ഇടങ്ങളിലെ സെലിബ്രിറ്റികൾ അത് വാങ്ങുന്നതും വാർത്തയാകുന്നു. അത് കൂടുതൽ ജനങ്ങളെ ഇത് വാങ്ങാൻ പ്രേരിപ്പിക്കുന്നു. ആപ്പിൾ കമ്പനി നേരിട്ട് നൽകുന്ന പരസ്യത്തേക്കാൾ വലിയ വിജയം ഇതിലൂടെ ആപ്പിൾ സ്വന്തമാക്കുന്നു .
സ്റ്റാർട്ടപ്പ് : ഒരു ഫിന്റെക് സ്റ്റാർട്ടപ്പ് ഫോർബ്സ് പോലുള്ള സുപ്രധാന മാധ്യമങ്ങളിൽ ഫീച്ചർ ചെയ്യപ്പെട്ടാൽ, അത് നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും വിശ്വാസം വർദ്ധിപ്പിക്കും. അതിലൂടെ കോടികളുടെ നിക്ഷേപം സ്റ്റാർട്ടപ്പുകളെ തേടിയെത്തുന്നു. ഇങ്ങിനെ വിജയിച്ച സ്റ്റാർട്ടപ്പുകളെ എത്രയെത്ര ഈ കൊച്ചുകേരളത്തിൽ തന്നെ കാണാൻ കഴിയും . അതാണ് ലോകത്ത് നടക്കുന്നതും.
വാമൊഴി പ്രചാരം
പ്രാദേശിക ബിസിനസ് : ഒരു ചെറിയ റെസ്റ്റോറന്റ് സോഷ്യൽ മീഡിയയിൽ ഉപഭോക്താക്കളുടെ പോസിറ്റീവ് റിവ്യൂകൾ കൊണ്ട് വൈറലാകുന്നു. ഇത് പരസ്യങ്ങളിലൂടെ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ക്രെഡിബിലിറ്റി ആ പ്രസ്ഥാനത്തിന് നൽകുന്നു. അങ്ങിനെ ആ സ്ഥാപനം വളരുന്നു .
ഇ-കൊമേഴ്സ്: ആമസോണിലെ ഉൽപ്പന്നങ്ങളുടെ റേറ്റിംഗും റിവ്യൂകളും ഉപയോക്താക്കളുടെ വാങ്ങൽ തീരുമാനത്തെ നേരിട്ട് സ്വാധീനിക്കുന്നു.
ഡാറ്റയും സ്റ്റഡികളും നീൽസൻ റിപ്പോർട്ട് (Nielsen Report): 92% ഉപഭോക്താക്കൾ, സുഹൃത്തുക്കൾ അല്ലെങ്കിൽ കുടുംബാംഗങ്ങളുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ വിശ്വാസം പുലർത്തിക്കൊണ്ടാണ് ഉൽപ്പന്നങ്ങൾ സേവനങ്ങൾ നിക്ഷേപകങ്ങൾ എന്നിവ നടത്തുന്നത് എന്ന് പഠനങ്ങൾ നിരത്തിക്കൊണ്ട് പറയുന്നുണ്ട്.
എഡൽമാൻ ട്രസ്റ്റ് ബാരോമീറ്റർ (Edelman Trust Barometer) : ലോകമെമ്പാടുമുള്ള 63% ആളുകൾക്ക് ചുറ്റുപാടുള്ള ആളുകളെ / സുഹൃത്തുക്കളെ / ബന്ധുക്കളെ എന്നിവരെയാണ് ബ്രാൻഡുകളേക്കാൾ വിശ്വസനീയമെന്ന് പറയുന്നത്. ആയത്കൊണ്ടാണ് ബ്രാന്റിന്റെ വിജയത്തിന് PR തന്ത്രങ്ങൾ മാത്രമാണ് സൊലൂഷൻ എന്ന് ആവർത്തിക്കുന്നത് .
PR ഇവിടെ എങ്ങിനെയാണ് നിങ്ങളെ സഹായിക്കുന്നത് ?
മാധ്യമങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച് ഒബ്ജക്ടീവ് റിപ്പോർട്ടിംഗ് (Objective Reporting) ഞങ്ങൾ ഉറപ്പാക്കി തരുന്നു. കൂടാതെ, ഉപഭോക്തൃ റിവ്യൂകൾ, ടെസ്റ്റിമോണിയലുകൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ സോഷ്യൽ മീഡിയ കാമ്പെയ്‌നുകൾക്ക് പുറമെ രൂപകൽപ്പന ചെയ്യുന്നു. ക്രൈസിസ് സമയങ്ങളിൽ പ്രതികരണം നൽകി വാമൊഴിയെ ബ്രാന്റിന് അനുകൂലമായി മാനേജ് ചെയ്യുന്നു. പരസ്യങ്ങൾ വിൽപ്പനയെ ടാർഗെറ്റ് ചെയ്യുമ്പോൾ , ഞങ്ങൾ (PR) വിശ്വാസ്യതയെ ടാർഗെറ്റ് ചെയ്യുന്നത്. ഒരു ബ്രാൻഡിന്റെ കഥ മാധ്യമങ്ങളിലൂടെയോ ഉപഭോക്താക്കളുടെ വാക്കുകളിലൂടെയോ പങ്കുവെക്കുമ്പോൾ, അത് ദീർഘകാല വില്പനയേയും സ്ഥാപനത്തിന്റെ സമൂലമായ വിജയത്തിനും അടിത്തറ പാകുന്നു.
പരസ്യങ്ങളേക്കാൾ PR നൽകുന്ന പ്രചാരണങ്ങൾ വിശ്വാസയോഗ്യമാണ്!!!
ഒരു ബ്രാൻഡിന്റെ വിജയം പരസ്യങ്ങൾ മുഖേനയും മാധ്യമങ്ങളിലൂടെ (Earned Media) പ്രചാരണം നൽകിയും നേടിയെടുക്കാം . എന്നാൽ, ഉപഭോക്താക്കൾ പ്രസ്തുത ബ്രാന്റിന്റെ / സ്ഥാപനത്തിന്റെ / വ്യക്തിയുടെ പരസ്യങ്ങളെക്കാൾ മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങളെയും വാമൊഴികളേയും സത്യസന്ധമായി സ്വീകരിക്കുന്നു. നേരിട്ടുള്ള പരസ്യങ്ങളേക്കാൾ സക്സസ് റേറ്റ് ആയതിനാൽ PR തന്ത്രത്തിന് മാത്രമാണെന്ന് ഓർമ്മിക്കുക.
എന്തുകൊണ്ടാണ് PR പരസ്യങ്ങളെക്കാൾ കൂടുതൽ വിശ്വാസയോഗ്യമാകുന്നത്?പരസ്യങ്ങൾ കമ്പനി സ്ഥാപനത്തിന് വേണ്ടി പറയുന്ന കാര്യങ്ങളാണെന്നാണ് ജനം വിശ്വസിക്കുന്നത്. അതിൽ കബളിപ്പിക്കൽ ഉണ്ടെന്നും പൊതുജനം തിരിച്ചറിയുന്നു . PR (Public Relations) സ്വതന്ത്രമായ മാധ്യമങ്ങൾ അല്ലെങ്കിൽ ബഹുജനങ്ങൾ വഴി പങ്കുവയ്ക്കുന്ന അനുഭവങ്ങളാണെന്നതിനാൽ അവ തല്പരതാൽപര്യങ്ങളില്ലാത്ത മൂന്നാംകക്ഷി സാക്ഷ്യങ്ങളാണെന്നതിനാൽ കൂടുതൽ വിശ്വാസം നേടുന്നു.
ഒരു പരസ്യക്യാമ്പെയിൻ പണം നൽകി നിർമ്മിച്ച ആകർഷകമായ കൺട്രോൾ (Control ) ചെയ്ത മെസ്സേജുകൾ മാത്രമായിരിക്കും. ആയത് കൊണ്ട് അവ Inorganic , Conventional, Structured, Artificial അങ്ങിനെ മാത്രമായി തിരിച്ചറിയുന്നു . മാധ്യമങ്ങൾ അല്ലെങ്കിൽ ഉപഭോക്താക്കളുടെ സ്വതന്ത്ര അഭിപ്രായങ്ങൾ PRന്റെ കരുത്തിൽ അവതരിപ്പിക്കുമ്പോൾ അത് കൂടുതൽ ജൈവികമായി (organic) ആയി ജനം സ്വീകരിക്കുന്നു.
PR ക്യാമ്പയിനുകൾ ഹൃദയത്തിൽ തറയ്ക്കുമ്പോൾ , പരസ്യ ക്യാമ്പയിനുകൾ ബുദ്ധിയിൽ ആണ് പതിക്കുന്നത് .
ടിവിയിലോ, പ്രിന്റ് മീഡിയയിലോ, ഡിജിറ്റൽ ന്യൂസ് സൈറ്റുകളിലോ വ്യക്തമായ പ്രചാരണം PR തന്ത്രങ്ങൾ മുഖേന കിട്ടുമ്പോൾ, അത് ആളുകൾ ബ്രാൻഡിനെ വിശ്വാസപൂർവ്വം ഹൃദയത്തിൽ സ്വീകരിക്കും. ഉദാഹരണത്തിന്, ഒരു ബ്രാൻഡ് Forbes, The Hindu, Business Insider, BBC, തുടങ്ങിയ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ, ഉപഭോക്താക്കൾ അതിനെ കൂടുതലായി വിശ്വസിക്കില്ലേ ? ഒരു പുതിയ ഹെയർ കെയർ ബ്രാൻഡ് ടിവി പരസ്യങ്ങൾക്കായി പണം മുടക്കുന്നു . അത് ആകർഷകമായ വാചകങ്ങൾ, സെലിബ്രിറ്റി എൻഡോഴ്‌സ്‌മെന്റ് (Celebrity Endorsement) , പശ്ചാത്തല സംഗീതം എന്നിവ ഉപയോഗിച്ച് വിപണിയിൽ ഇറക്കുന്നു. അതേ സമയം, ഞങ്ങളെ പോലുള്ള PR കമ്പനികൾ മികച്ച മാഗസിനുകളിൽ ഈ ഉൽപ്പന്നത്തെക്കുറിച്ച് ഒരു അവലോകനം വരുത്തുന്നു. ഡോക്ടർമാരും ഹെൽത്ത് ബ്ലോഗറും അതിനെ ശുപാർശ ചെയ്യുന്നു. ഉപഭോക്താക്കൾക്ക് മാധ്യമങ്ങളുടെ അവലോകനം കൂടുതൽ വിശ്വാസയോഗ്യമാകും. ഈ അവസരത്തിൽ കേവലം PR പ്രവർത്തിക്കുന്നത് മാധ്യമങ്ങളിൽ മാത്രമല്ല എന്നോർക്കണം . 360° യിൽ ആണ് അതിന്റെ പ്രവർത്തനം . ഒരു രാജ്യത്തിന്റെ ടൂറിസം ബോർഡ് ഒരു ടിവി പരസ്യം ഇറക്കുന്നു, അനവധി പത്ര പരസ്യങ്ങൾ നൽകുന്നു. അതിൽ മനോഹരമായ സ്ഥലങ്ങൾ കാണിക്കുന്നു. അതേ സമയം, ഞങ്ങൾ BBC Travel, National Geographic, Conde Nast Traveler പോലുള്ള പേരുകേട്ട യാത്രാ മാഗസിനുകളിൽ അതിനെക്കുറിച്ച് പ്രമുഖരെ അണിനിരത്തി ലേഖനങ്ങൾ എഴുതിപ്പിക്കുന്നു. പരസ്യങ്ങൾക്കാണോ അതോ PR തന്ത്രത്തിനാണോ ഇവിടെ വിജയിക്കാൻ കഴിയുക!!!! അതെ, PR തന്ത്രങ്ങൾക്ക് പരസ്യത്തെക്കാൾ ബലവത്തായ സ്വീകാര്യത നൽകും. ഒരു പുതിയ സ്മാർട്ട്‌ഫോൺ കമ്പനി പരസ്യങ്ങൾ ഇറക്കുന്നു, അതിൽ അതിന്റെ മികച്ച പ്രത്യേകതകൾ പറയുന്നു. എന്നാൽ, PR പ്രസ്ഥാനങ്ങൾ ഗാഡ്ജറ്റ് റിവ്യൂവുകൾ എഴുതുന്ന പ്രസിദ്ധീകരണങ്ങളെയും, YouTube ടെക് റിവ്യൂകൾ നൽകുന്നവരെയും , ബ്ലോഗ് പോസ്റ്റുകൾ സൃഷ്ടിച്ചും മാദ്ധ്യമ പ്രചാരണം ലഭ്യമാക്കി കൊണ്ട് ഉപഭോക്താക്കളെ കൂടുതൽ വലയിലാക്കുന്നു. PR അതിനാൽ പ്രധാനമാണ്, നിങ്ങൾക്ക് . കാരണം; ജനങ്ങൾ പരസ്യങ്ങളെക്കാൾ ഉപഭോക്താക്കളുടെ അവലോകനങ്ങളും, മാധ്യമങ്ങൾ പറയുന്ന കാര്യങ്ങളും കൂടുതൽ വിശ്വസിക്കും. PR-ൽ വരുന്ന ഒരു പരാമർശം, അതായത് മുൻനിര മാധ്യമങ്ങളിൽ ഒരു സ്റ്റോറി, ഒരു ബ്ലോഗ് പോസ്റ്റ്, ഒരു ഇൻഫ്ലുവൻസറുടെ അവലോകനം എന്നിവ, പരസ്യത്തെക്കാൾ ദീർഘകാലം നിലനിൽക്കും. ഒരു ബ്രാൻഡ് അല്ലെങ്കിൽ വ്യക്തി പബ്ലിസിറ്റി നേടുമ്പോൾ, അത് ജൈവികമായാണ് (Organic) ലഭിക്കുന്നത് എന്നതിന്റെ ബലമാണ് അവയ്ക്കുള്ളത് . PR-ഉം അത് സൃഷ്ടിക്കുന്ന ക്രെഡിബിലിറ്റിയും ഒന്നിച്ചു കൈകോർക്കുമ്പോൾ, ഒരു ബ്രാൻഡിന് വിശ്വാസ്യതയും ദീർഘകാല വളർച്ചയും ലഭിക്കും. അതിനാൽ തന്നെ, കമ്പനികളും വ്യക്തികളും PR-ലേക്ക് പണം മുടക്കേണ്ടത് അത്യാവശ്യമാണെന്നത് തികച്ചും വാസ്തവമാണ്.
ക്രൈസിസ് മാനേജ്മെന്റ് ഞങ്ങളുടെ ജോലിയാണ്.
അപ്രതീക്ഷിത സംഭവങ്ങൾക്ക് മറുപടി നൽകി ബ്രാൻഡിന്റെ സ്ഥായിയായ പ്രതിഷ്ഠ സംരക്ഷിക്കാൻ PR ന് മാത്രമേ സാധിക്കുകയുള്ളൂ. ക്രൈസിസ് മാനേജ്മെന്റ് എന്നത് ഒരു ബ്രാൻഡിനോ വ്യക്തിക്കോ നേരിടുന്ന അടിയന്തിര/നെഗറ്റീവ് സാഹചര്യങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള പ്രക്രിയയാണ്. ഇത് പൊതുബോധത്തിൽ ഉണ്ടാകുന്ന ആശയക്കുഴപ്പം, വിമർശനങ്ങൾ, അപകീർത്തി തുടങ്ങിയവയെ ഫലപ്രദമായി കൈകാര്യം ചെയ്യുകയും ബ്രാൻഡിന്റെ ഇമേജ് ഡാമേജ് ഇല്ലാതെ കുറയ്ക്കുകയുമാണ് ലക്ഷ്യമാക്കുന്നത്. എന്തുകൊണ്ട് ക്രൈസിസ് മാനേജ്മെന്റ് പ്രധാനമാകുന്നത് ? ക്രൈസിസ് സമയത്ത് ബുദ്ധിപരമായി പ്രതികരിക്കാതിരുന്നാൽ, ബ്രാൻഡിനെക്കുറിച്ചുള്ള നെഗറ്റീവ് ധാരണ സ്ഥിരമാകും. അത്തരം ഘട്ടത്തിൽ Reputation Protection ഞങ്ങൾ ഉറപ്പ് വരുത്തുന്നു. പ്രതികരണത്തിന്റെ വേഗതയും സുതാര്യതയും ആളുകളുടെ വിശ്വാസം നിലനിർത്താൻ സഹായിക്കുന്നു. ക്രൈസിസ് വലിയ നഷ്ടത്തിലേക്ക് നയിച്ചേക്കാം (ഉദാ: ഷെയർ വില കുറയൽ, വിൽപ്പന കുറച്ചിൽ, ഇൻവെസ്റ്റേഴ്സ് പണം തിരിച്ച് പിടിക്കൽ ). ആയതിനാൽ ഏതൊരു ബ്രാന്റിനും ഞങ്ങളെ പോലുള്ള PR സ്ഥാപനങ്ങളുടെ സേവനം ആവശ്യമാണ്.
റികവറി (Recovery):
ക്രൈസിസിന് ശേഷം ബ്രാൻഡിന്റെ ഇമേജ് വീണ്ടെടുക്കാൻ ആവശ്യയായ നടപടി സ്വീകരിക്കൽ PR ടീമിന്റെ ബാധ്യതയാണ് .
PR പണി തീരുന്നില്ല !!!
മീഡിയ മാനേജ്മെന്റ്: ന്യൂസ് ചാനലുകൾ, സോഷ്യൽ മീഡിയ എന്നിവയിലെ നെഗറ്റീവ് കവറേജ് നിയന്ത്രിക്കൽ.
ക്രൈസിസ് കമ്മ്യൂണിക്കേഷൻ പ്ലാൻ: സാഹചര്യം അനുസരിച്ച് പ്രസ്താവനകൾ, പ്രെസ് റിലീസുകൾ തയ്യാറാക്കൽ.
സോഷ്യൽ മീഡിയ മോണിറ്ററിംഗ്: ഓൺലൈനിലെ വിമർശനങ്ങൾക്ക് തൽക്ഷണം മറുപടി നൽകൽ.
സ്റ്റേക്ഹോൾഡർ കമ്യൂണിക്കേഷൻ: ഉപഭോക്താക്കൾ, നിക്ഷേപകർ, ജീവനക്കാർ എന്നിവരോട് ക്രൈസിസിനെക്കുറിച്ച് വിശദീകരിക്കൽ.
ക്രൈസിസ് മാനേജ്മെന്റിന്റെ മാജിക് ഫോർമുല
വേഗത: ഉടൻ പ്രതികരിക്കുക.
സത്യം: വിവരങ്ങൾ മറയ്ക്കരുത്.
സഹാനുഭൂതി: ദുരിത ബാധിതരോട് ക്ഷമ ചോദിക്കുക.
പ്രവർത്തനം: പരിഹാരം കണ്ടെത്തി നടപ്പിലാക്കുക.
ക്രൈസസിന് ഒരു ബ്രാൻഡിനെ തകർക്കാനോ ഉയർത്താനോ കഴിയും.ആ സമയത്തെ അവസരം ഉപയോഗിച്ച് ബ്രാൻഡിന്റെ യഥാർത്ഥ മൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് PR ന്റെ ഉത്തരവാദിത്വം . തയ്യാറെടുപ്പും സുതാര്യതയും ഇടർച്ചയില്ലാത്ത പ്രവർത്തിയുമാണ് ക്രൈസിസ് മാനേജ്മെന്റിന്റെ വിജയം .
അതേ ഘട്ടത്തിൽ തന്നെ ഓർഗാനിക് വളർച്ചയാണ് ബ്രാന്റിന് വേണ്ടത്. മാധ്യമങ്ങളിലൂടെയുള്ള നിരന്തര വിഷയാവതരണം അപ്പോൾ ബ്രാൻഡിനെ ഒരു ലീഡർ ആയി സ്ഥാപിച്ചെടുക്കുന്നു.
ഓർഗാനിക് വളർച്ച എന്നാൽ പണം ചെലവഴിക്കാതെ സ്വാഭാവികമായി ലഭിക്കുന്ന വിശ്വാസ്യതയും പ്രശസ്തിയും വഴി ബ്രാൻഡ് വളരുന്നതിന്റെ കൂടി പേരാണ് . PR-ന്റെ ഇടപെടലിൽ Earned Media വഴിയാണ് ഇവ നടപ്പിലാക്കുന്നത് . മാധ്യമങ്ങൾ, ബ്ലോഗുകൾ, സോഷ്യൽ മീഡിയ എന്നിവയിൽ ഒരു ബ്രാൻഡിനെക്കുറിച്ചുള്ള പോസിറ്റീവ് റിപ്പോർട്ടിംഗ് മൂലം ബ്രാന്റിനെ ഒരു ഇൻഡസ്ട്രി ലീഡർ ആക്കി തീർക്കുന്നു. ഇതിന് പിന്നിൽ "മൂന്നാം കണ്ണിന്റെ" സ്ഥിരീകരണമുണ്ട്. ഒരു ബ്രാൻഡ് സ്വയം പറയുന്നതിനേക്കാൾ മാധ്യമങ്ങളോ ഉപഭോക്താക്കളോ പറയുന്നതാണ് ജനങ്ങളെ കൂടുതൽ സ്വാധീനിക്കുന്നത് എന്ന് മുൻപ് വിശദമാക്കിയിട്ടുണ്ടല്ലോ!!!
എങ്ങിനെ മാധ്യമ അവതരണം വഴി ഒരു ബ്രാൻഡിനെ ലീഡർ ആക്കുന്നു എന്ന് നോക്കാം ?
മാധ്യമങ്ങൾ ഒരു ബ്രാൻഡിന്റെ വിജയകഥകൾ, നവീനത, സാമൂഹ്യ പ്രതിബദ്ധത എന്നിവ പ്രസിദ്ധീകരിക്കുമ്പോൾ, അത് സ്വാഭാവികമായി വിശ്വാസ്യത നേടുന്നു.
ബ്രാൻഡ് ഡയറക്ടേഴ്സിന്റെ ഇന്റർവ്യൂകൾ, ലേഖനങ്ങൾ, സെമിനാറുകൾ എന്നിവ സമൂഹത്തിൽ അവതരിപ്പിക്കുമ്പോൾ, ബ്രാൻഡ് വിദഗ്ദ്ധനെന്ന നിലയിൽ അദ്ദേഹത്തെ PR കമ്പനികൾ സ്ഥാപിച്ചെടുക്കുന്നു. അങ്ങിനെ പ്രസ്ഥാനത്തിന്റെ വിജയ ശില്പികളിലൂടെ ബ്രാന്റും വിജയിക്കുന്നു. മാധ്യമങ്ങളിൽ ഒരു ബ്രാൻഡിനെക്കുറിച്ചുള്ള വാർത്തകൾ ( പരസ്യങ്ങൾ അല്ല) , നിരന്തരം നൽകുമ്പോൾ ഉപഭോകക്കളുടെ വിശ്വാസ്യത ഗണ്യമായി വർദ്ധിക്കുന്നു.
ആപ്പിൾ ബ്രാന്റിന്റെ രീതി നോക്കൂ!
ഐഫോൺ, മാക് എന്നിവയുടെ പുതിയ വെർഷനുകൾ പുറത്തിറങ്ങുമ്പോഴെല്ലാം ടെക് മാധ്യമങ്ങൾ (The Verge, TechCrunch) അവയെക്കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്യുന്നു. ഇത് ആപ്പിളിനെ "ഇന്നോവേഷൻ ലീഡർ" ആയി സ്ഥാപിക്കുന്നു. ടെക് മാധ്യമങ്ങൾക്ക് ലേഖനം തയ്യാറാക്കുന്നത് PR കമ്പനികൾ ആണ് . വാർത്തകളുടെ ഭാഗമായി മാർക്കറ്റിൽ വരുന്നവർ ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ജനം തയ്യാറാണ്.
ടെസ്ലയെ നോക്കാം
എലോൺ മസ്കിന്റെ സാമൂഹ്യ-പാരിസ്ഥിതിക ദർശനങ്ങൾ മാധ്യമങ്ങളിൽ പതിവായി ചർച്ച ചെയ്യപ്പെടുന്നു ( PR കമ്പനികൾ ചർച്ച ചെയ്യിപ്പിക്കുന്നു ). ഇലക്ട്രിക് കാറുകളുടെ സുസ്ഥിരതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ടെസ്ലയെ "ഗ്രീൻ ടെക് ലീഡർ" ആക്കി. ആരാണ് ഗ്രീൻ ടെക് ലീഡർ ആക്കുന്നത്? PR തന്ത്രങ്ങൾ മാത്രമാണ് .അങ്ങിനെ ടെസ്ല ലോകത്തിലെ ഏറ്റവും വിലയേറിയ കാർ കമ്പനിയായി.
പ്രാദേശിക ഉദാഹരണം നോക്കാം
ഒരു കേരളീയ ഫുഡ് ബ്രാൻഡ് ആയ " BANANA " എന്ന ഒരു ഓർഗാനിക് സ്പൈസ് ബ്രാൻഡ് ഫുഡ് ബ്ലോഗുകളിലും പത്രങ്ങളിലും ഫീച്ചർ ചെയ്യപ്പെട്ടു. ഇത് അവരുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള വിശ്വാസം ജനങ്ങളിൽ വർദ്ധിപ്പിച്ച് കേരളത്തിലെ ഓർഗാനിക് ഫുഡ് മാർക്കറ്റിൽ ലീഡർ ആക്കി മാറ്റി
സ്റ്റാർട്ടപ്പുകൾ
സ്വിഗ്ഗി, ബൈജുസ് പോലുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഫോർബ്സ്, ഇക്കണോമിക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ, അവർക്ക് നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും വിശ്വാസം ലഭിച്ചു. തന്മൂലം അവർ വലിയ കമ്പനികളായി മാറി.
ഓർഗാനിക് വളർച്ചയുടെ രഹസ്യങ്ങൾ
വാർത്തയുള്ള കഥകൾ സൃഷ്ടിക്കുന്നു : ബ്രാൻഡിന്റെ നവീനത, സാമൂഹ്യ പ്രവർത്തനങ്ങൾ, യശസ്സുകൾ എന്നിവ PR സ്ഥാപനങ്ങൾ മാധ്യമങ്ങൾക്ക് നൽകി വലിയ വാർത്തയാക്കുന്നു.
മീഡിയ റിലേഷൻഷിപ്പ്: പത്രമാധ്യമങ്ങളുമായും ജേണലിസ്റ്റുകളുമായും ബന്ധം പുലർത്തുക.
ഡാറ്റ-ഡ്രിവൻ പ്രചാരണം സംഘടിപ്പിക്കുന്നു : സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുക (ഉദാ: പ്ലാസ്റ്റിക് മുക്തതയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട്).
മാധ്യമങ്ങളിലൂടെയുള്ള ഓർഗാനിക് പ്രദർശനം ഒരു ബ്രാൻഡിനെ "ലീഡർ" ആക്കാൻ ഏറ്റവും ശക്തമായ ഉപാധിയാണ്. ഇത് പണം ചെലവഴിക്കാതെ, സ്വാഭാവികമായി ക്രെഡിബിലിറ്റിയും ആത്മവിശ്വാസവും നൽകുന്നു. പ്രധാന മാധ്യമങ്ങളിൽ ഒരു ബ്രാൻഡ് പതിവായി കാണപ്പെടുമ്പോൾ, അത് ജനങ്ങളുടെ മനസ്സിൽ ഒരു "ഗോ-ടു (Go-to)" നാമമായി മാറുന്നു.
ബന്ധങ്ങൾ: ഉപഭോക്താക്കൾ, മാധ്യമങ്ങൾ, നിക്ഷേപകർ എന്നിവരുമായുള്ള ബന്ധം ദൃഢമാക്കുന്നു. പബ്ലിക് റിലേഷൻസ് (PR) എന്നതിന്റെ കരുത്താണ് ബന്ധങ്ങൾ. ഇത് ഒരു ബ്രാൻഡിന്റെയോ വ്യക്തിയുടെയോ സാമൂഹ്യ-സാമ്പത്തിക പരിതസ്ഥിതിയെ സ്വാധീനിക്കുന്ന പ്രധാന കക്ഷികളായ ഉപഭോക്താക്കൾ, മാധ്യമങ്ങൾ, നിക്ഷേപകർ, ഉദ്യോഗസ്ഥർ, സർക്കാർ എന്നിവരുമായുള്ള ആശയവിനിമയത്തിനും വിശ്വാസത്തിനും മേൽക്കോയ്മ നേടുന്ന പ്രക്രിയയാണ്. ഇവിടെ ലക്ഷ്യം, ഓരോ കക്ഷിയുമായും ദീർഘകാല സൗഹൃദവും പരസ്പരസൗഖ്യവും സൃഷ്ടിക്കുക എന്നതാണ്.
ഉപഭോക്താക്കളുടെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തീരും. മാധ്യമങ്ങൾ നെഗറ്റീവ് കവറേജ് പ്രചരിപ്പിക്കുന്നത് തുടരും . തന്മൂലം നിക്ഷേപകർ ഒന്നൊന്നായി കൊഴിയും.
.jpeg)
PR ആവശ്യമുള്ളത് ആർക്കൊക്കെയാണ് ?
സ്റ്റാർട്ടപ്പുകൾ: പുതിയ ബിസിനസുകൾക്ക് ശ്രദ്ധ നേടാനും നിക്ഷേപകരെ കണ്ടെത്താനും ഞങ്ങൾ നിങ്ങളെ സഹായിക്കും . സ്റ്റാർട്ടപ്പുകൾക്ക് പ്രശസ്തി, ക്രെഡിബിലിറ്റി, നിക്ഷേപകർ എന്നിവരെ ആകർഷിക്കാൻ പബ്ലിക് റിലേഷൻസ് (PR) വളരെ പ്രധാനമാണ്. ഇതിന് പിന്നിൽ വിശദമായ കാരണങ്ങളും ഉദാഹരണങ്ങളും ഉണ്ട് . ശ്രദ്ധ നേടാനും വിസിബിലിറ്റി വർദ്ധിപ്പിക്കാനും pR തന്ത്രങ്ങൾ ഉണ്ടായേ പറ്റൂ . ഇന്നത്തെ മാർക്കറ്റിൽ എണ്ണമറ്റ സ്റ്റാർട്ടപ്പുകൾ ഒരേ ആവശ്യത്തിനായി മത്സരിക്കുന്നു. അത്തരം സാഹചര്യത്തിൽ ഒരു പുതിയ ബ്രാൻഡിന് ശ്രദ്ധ ലഭിക്കാൻ വളരെയേറെ ബുദ്ധിമുട്ടാണ്. അതോടൊപ്പം സ്റ്റാർട്ടപ്പുകൾ ക്രെഡിബിലിറ്റി നിർമ്മിക്കേണ്ടതുണ്ട് .വിജയിക്കാത്ത കമ്പനികൾ ആയാണ് സ്റ്റാർട്ടപ്പുകളെ വിലയിരുത്തുന്നത് . വിജയിച്ച സ്റ്റാർട്ടപ്പുകളെ ലോകോത്തര ബ്രാന്റുകൾ ആയും മനസ്സിലാക്കുന്നു. അത്തരം സാഹചര്യങ്ങളിൽ മാധ്യമങ്ങളിൽ ഫീച്ചർ ചെയ്യപ്പെട്ടാൽ, "ഈ സ്റ്റാർട്ടപ്പ് ശരിയാണ്" എന്ന തോന്നൽ ജനിപ്പിക്കാൻ നിഷ്പ്രയാസം കഴിയും . അതോടൊപ്പം ഇൻഫ്ലുവൻസർ പാർട്ണർഷിപ്പ് കൊണ്ട് വന്ന് പ്രശസ്തരുമായി സഹകരിച്ച് ബ്രാൻഡ് വിശ്വാസ്യത വർധിപ്പിച്ച് നൽകാൻ PR പ്രസ്ഥാനങ്ങൾക്ക് കഴിയും . ക്രൈസിസ് സമയങ്ങളിൽ ബ്രാന്റിനെ പരിക്കില്ലാതെ പിടിച്ച് നിർത്താൻ PR കമ്പനികൾക്കെ കഴിയൂ .
ഇന്നത്തെ കാലത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും , നേതാക്കൾക്കും PR ഒഴിച്ചുകൂട്ടാൻ കഴിയാത്ത ഒന്നാണ് . എതിരാളികളുടെ വിമർശനങ്ങളും, കൂട്ടത്തിലെ തമ്മിലടയും , ജനങ്ങൾക്കിടയിലെ വിമർശങ്ങളും പരിഹരിക്കുന്നതിനോടൊപ്പം ജനങ്ങളുടെ മുഖമായി നിലനിൽക്കാനുള്ള വൈദഗ്ധ്യവും PR കമ്പനികൾ നിർവ്വഹിച്ചു പോരുന്നു . സാമൂഹ്യ - രാഷ്ട്രീയ ഭൂപടത്തിൽ രാഷ്ട്രീയ പാർട്ടികളെയും , നേതാക്കളേയും സൃഷ്ടിക്കാൻ PR ന് കഴിയും.
Comments
Post a Comment